ആദിവാസികള്‍ക്ക് ഭൂമി ഉടന്‍ തിരിച്ചു നല്‍കും: ജിജി തോംസണ്‍

Posted on: April 10, 2015 10:05 am | Last updated: April 10, 2015 at 10:05 am

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുന്നതിനായി സ്ഥലം കണ്ടെത്താന്‍ സര്‍വേ നടപടികള്‍ താമസിയാതെ ആരംഭിക്കാന്‍ തീരുമാനം.
സര്‍വേക്കായി നാല്‍പതോളം ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നു സംഘത്തെ നിയോഗിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഐസക്കിനു നിര്‍ദേശം നല്‍കി.
അട്ടപ്പാടിയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു നിര്‍ദേശം. സര്‍വേ നടത്തുന്നതിനായി 2013 ഒക്‌ടോബര്‍ 10നു ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും സര്‍വേ സംഘത്തെ നിയോഗിക്കുകയെന്ന് ജിജി തോംസണ്‍ പറഞ്ഞു.
ആദിവാസികള്‍ക്കു രണ്ട് ഏക്കര്‍ വീതം നല്‍കാന്‍ ആകെ 25,000 ഏക്കറോളം ഭൂമി വേണ്ടി വരും. ഇതില്‍ 1500 ഏക്കര്‍ ഭൂമിയാണു സംയുക്ത പരിശോധനയില്‍ ഇതുവരെ കണ്ടെത്തിയത്. അട്ടപ്പാടിയിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും വികസന നടപടികള്‍ സംബന്ധിച്ചും സര്‍ക്കാര്‍ തലങ്ങളിലുള്ള സാങ്കേതിക തടസ്സങ്ങള്‍ മറികടക്കാന്‍ അവ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഇവ പരിഗണിക്കും.—യോഗത്തില്‍ ജില്ലാ കലക്ടര്‍ പി—മേരിക്കുട്ടി. സബ്കളക്ടര്‍ പി—ബി നൂഹ്, എ—ഡിഎം യു നാരായണന്‍കുട്ടി, ആര്‍—ഡി—ഒ എ—ശെല്‍വരാജ് , അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ രാജന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ—ടി—ആന്റണി, അട്ടപ്പാടി കേന്ദ്ര പാക്കേജ് കോര്‍ഡിനേറ്റര്‍ സീമ ഭാസ്‌ക്കര്‍ , അട്ടപ്പാടി ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് എന്നിവര്‍ പങ്കെടുത്തു.—