Connect with us

Palakkad

കുളപ്പിടിയിലേക്കുള്ള ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

ചെര്‍പ്പുളശേരി: മാരായമംഗലം കുളപ്പിട ഭാഗങ്ങളിലുള്ള ബസുകള്‍ റൂട്ട് മുടക്കുന്നത് മൂലം നൂറ് കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി, കുളപ്പിടയില്‍ നിന്ന് ജനങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍പത്ത് മണിവരെ കാത്തിരിക്കണം.
ആറരമണിക്കും എട്ടരമണിക്കും പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെടേണ്ട ബസുകള്‍ റൂട്ടുകള്‍ മുടക്കിയതാണ് ഇതിന ്കാരണം.ഇതിന് മുമ്പ് മെയിന്‍ റോഡിലെത്തേണ്ടവര്‍ നൂറ് രൂപ വിളിച്ച് ഓട്ടോറിക്ഷ വിളിക്കണം. വൈകുന്നേരത്തും ഇത്രയധികം ട്രിപ്പുകള്‍ മുടക്കിയിട്ടുണ്ട്.പത്ത് മണിമുതല്‍ അഞ്ച് മണിവരെയാണ് ഇപ്പോള്‍ കുളപ്പിട സ്വദേശികള്‍ പുറംലോകം കാണുന്നത്.ഈ സമയം കഴിഞ്ഞാല്‍ ഭീമമായ തുക ഓട്ടോറിക്ഷക്ക് നല്‍കുകയോ, സ്വകാര്യവ്യക്തികളുടെ കനിവ് നേടുകയോ വേണം.
സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബസ് ലോബികളുടെ പ്രവര്‍ത്തനമാണത്രെ ഇതിന് കാരണം.ഞങ്ങളുടെ ബസ്സിന്റെ റൂട്ട് തിരക്ക് കൂട്ടുന്നതിന് വേണ്ടി മുന്‍ സമയങ്ങളിലെ പെര്‍മിറ്റുകള്‍ കൈക്കാലാക്കുകയും ആ സമയങ്ങളില്‍ ബസ് ഓടാക്കാതെയിരിക്കുകയും ആ സമയത്ത് യാത്രചെയ്യേണ്ട യാത്രക്കാരെ ഞങ്ങളുടെ ബസുകളില്‍ കയറ്റുകയുമാണ് ഈ ബസ് ലോബികളുടെ ലക്ഷ്യം. യാത്രക്കാര്‍ക്ക് ദുരിതം പേറുന്ന ഈനടപടി തുടങ്ങിയിട്ട് നാളുകളറേയായി. മുന്‍ സമയങ്ങളില്‍ സ്‌കുളുകളിലും കോളജിലേക്കും പോകേണ്ട വിദ്യാര്‍ഥികളും ജോലിക്കാരും കൂലിപ്പണിക്ക് പോകുന്നവരും ദുരിതത്തിലാണ്.
സ്‌കൂള്‍ അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ പ്രയാസമില്ലെങ്കിലും കുളപ്പിട പരിസര പ്രദേശങ്ങളിലുള്ള 100 കണക്കിന് ജനങ്ങളാണ് യാത്രസൗകര്യമില്ലാതെ പ്രയാസപ്പെടുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ആര്‍ ടി ഒ ഉള്‍പ്പെടെയുള്ള നിയമ കേന്ദ്രത്തിലേക്കും അധികാരികള്‍ക്ക് പ്രയാസം നേരിടുകയാണ്.

Latest