Connect with us

Kasargod

ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് റെയ്ഡ്

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് റെയ്ഡ്. ജില്ലയില്‍ നിയമവിരുദ്ധമായും അനധികൃതമായും പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് പരിശോധന.
വിജിലന്‍സ് സി ഐ ഡോ. വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചെമ്മനാട്, പള്ളിക്കര, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളിലെയും വിജിലന്‍സ് സി ഐ. പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നീര്‍ച്ചാലിലെയും പരിസരങ്ങളിലെയും ചെങ്കല്‍ ക്വാറികളിലും പരിശോധന നടത്തി.
ലൈസന്‍സില്ലാതെ കല്ലുമുറിക്കല്‍, അനധികൃതമായി കടത്തിക്കൊണ്ടുപോകല്‍, ലൈസന്‍സ് സ്ഥലത്തിന്റെ മറവില്‍ മറ്റുസ്ഥലത്ത് കല്ലുമുറിക്കല്‍ എന്നീ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് വരും ദിവസങ്ങളിലും തുടരും.
പല ഭാഗങ്ങളിലും സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറി ചെങ്കല്‍ ക്വാറികള്‍ നിര്‍മിക്കുച്ചതായുള്ള പരാതികളും വ്യാപകമാണ്. ഇത്തരം കൈയ്യേറ്റങ്ങള്‍ക്ക് ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്.

Latest