Gulf
ആര്‍ എസ് സി സെമിനാര്‍ ശ്രദ്ധേയമായി

അല്‍ ഐന്‍: ആര്‍ എസ് സി യുവ വികസന സഭയുടെ ഭാഗമായി അല്‍ ഐന്‍ സോണ്‍ കമ്മിറ്റി “പരദേശികളുടെ കുടുംബാവസ്ഥകള്‍” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. പ്രവാസികളുടെ ജീവിതരീതികള്‍, രക്ഷാകര്‍തൃത്വം, കുട്ടികള്‍, കുടുംബ ബന്ധങ്ങള്‍ തുടങ്ങി പരദേശികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ഏറെ ഉപകാരപ്രദമായി. രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, ആര്‍ എസ് സിയുടെ പൊതുരംഗത്തുള്ള ഇടപെടലുകള്‍ മാതൃകാപരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ആര്‍ എസ് സി സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ സലാം സഖാഫി അധ്യക്ഷത വഹിച്ചു. കെ എം സി സി. യു എ ഇ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ സകരിയ ഇര്‍ഫാനി കീ നോട് അവതരിപ്പിച്ചു. പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ. അന്‍സാരി (ഗള്‍ഫ് കുടുംബ വാസത്തിന്റെ വിശകലനം), മുഹമ്മദ് വെട്ടത്തൂര്‍ (വിദൂരത്ത് നിര്‍ത്തപ്പെടുന്ന കുട്ടികള്‍), അഡ്വ. എം കെ പ്രിയേഷ് (കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്നത്) വി സി അബ്ദുള്ള സഅദി (ഗള്‍ഫ് കുടുംബത്തിലെ രക്ഷിതാക്കള്‍) പ്രബന്ധം അവതരിപ്പിച്ചു. ശറഫുദ്ദീന്‍ പാലാണി ഉപസംഹാര പ്രസംഗം നടത്തി. അജാസ് ആലുവ സ്വാഗതവും അന്‍വര്‍ രണ്ടത്താണി നന്ദിയും പറഞ്ഞു.