വേള്‍ഡ് ആര്‍ട് ദുബൈക്ക് തുടക്കം

Posted on: April 9, 2015 5:20 pm | Last updated: April 9, 2015 at 5:20 pm
worldart
ആര്‍ട് ദുബൈ സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥികള്‍

ദുബൈ: കല സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി അന്തര്‍ദേശീയ കലാകാരന്മാരുടെ സര്‍ഗ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രഥമ വേള്‍ഡ് ആര്‍ട് ദുബൈക്ക് തുടക്കമായി.
വേള്‍ഡ് ട്രേഡ് സെന്ററിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് നാലു ദിവസം നീളുന്ന പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ദുബൈയെ ലോകത്തിലെ ഒന്നാംകിട മ്യൂസിയമാക്കുകയെന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയത്തിന്റെ ഭാഗമായാണ് ദുബൈ ആര്‍ട്ട് സീസണില്‍ ഉള്‍പ്പെടുത്തി ദുബൈ വേള്‍ഡ് ആര്‍ട്ട് ഒരുക്കിയിരിക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്നുള്ള 85 കലാകാരന്മാരുടെ 2,000ത്തില്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി സെമിനാറുകളും ചര്‍ച്ചകളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് വില നിലവാരമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രവേശനം സൗജന്യമാണ്.
അമേരിക്കയില്‍ നിന്നുള്ള മലയാളിയായ വിനയ് മോഹന്‍ വരച്ച ചിത്രവും പ്രദര്‍ശനത്തിലുണ്ട്.