കടല്‍ക്കൊലക്കേസ്: നാവികന് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാമെന്ന് സുപ്രീംകോടതി

Posted on: April 9, 2015 4:03 pm | Last updated: April 10, 2015 at 12:04 am

supreme courtന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ നാവികന് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാമെന്ന് സുപ്രീംകോടതി. മാസി മിലാനോ ലാത്തോറയ്ക്കക്കാണ് കോടതി സമയപരിധി നീട്ടിനല്‍കിയത്. ഇറ്റാലിയന്‍ സ്ഥാനപതിയോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ നാവികന്‍ തിരികെ എത്തുമെന്ന് എംബസി ഉറപ്പാക്കണം. കേസിലെ വിചാരണ നടപടികള്‍ എന്ത് കൊണ്ടാണ് ഇത്ര വൈകുന്നതെന്നും കോടതി ചോദിച്ചു. എന്‍ഐഎ അന്വേഷണത്തിനെതിരായ നാവികരുടെ ഹര്‍ജി ഏപ്രില്‍ അവസാന വാരം പരിശോധിക്കുമെന്നും കോടതി അറിയിച്ചു.