ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 13; യുഡിഎഫിന് 12

Posted on: April 9, 2015 1:00 pm | Last updated: April 9, 2015 at 11:41 pm

ldf-udfതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 26 വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് പതിമൂന്നും യു ഡി എഫിന് പന്ത്രണ്ട് സീറ്റിലും വിജയം. ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ഥിയാണ് ജയിച്ചത്. ആലുവ നഗരസഭയിലെ സ്‌നേഹാലയം വാര്‍ഡില്‍ സി പി എമ്മിലെ പി ടി പ്രഭാകരന്‍ 82 വോട്ടിന്റെ ഭൂരിപക്ഷവും തിരുവനന്തപുരം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കടയ്ക്കാവൂര്‍ വാര്‍ഡില്‍ സി പി എമ്മിലെ തന്നെ സുലേഖ 1037 വോട്ടിന്റെ ഭൂരിപക്ഷം നേടിയും കോഴിക്കോട് മേലടി ബ്ലോക്കിലെ പുറക്കാട് വാര്‍ഡില്‍ കോണ്‍ഗ്രസിലെ രാജീവന്‍ കൊടലൂര്‍ 151 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്.
ഗ്രാമപഞ്ചായത്തുകളുടെ ഫലം – ജില്ല, പഞ്ചായത്ത്, വാര്‍ഡ്, വിജയിച്ച സ്ഥാനാര്‍ഥി, കക്ഷി, ഭൂരിപക്ഷം എന്ന ക്രമത്തില്‍
തിരുവനന്തപുരം: മാറനല്ലൂര്‍-കിളിക്കോട്ടുകോണം- ബിജു ജി (സി പി എം) -57 മാറനല്ലൂര്‍- മാറനല്ലൂര്‍- ജയകുമാര്‍ റ്റി (സി പി എം) – 154 കൊല്ലം: അലയമണ്‍- കരുകോണ്‍- ഗീതാകുമാരി (സി പി എം) – 247, തൃക്കരുവ- കാഞ്ഞാവെളി- അനില്‍കുമാര്‍ വാസുദേവന്‍ (കോണ്‍.)-100, ഇടുക്കി: പാമ്പാടുംപാറ- കല്ലാര്‍- ആയിശ അയൂബ് (കോണ്‍.)- 65, പാമ്പാടുംപാറ- താന്നിമൂട്- കെ എന്‍ ചെല്ലമ്മ (സി പി എം) – 94 , പാമ്പാടുംപാറ- മുണ്ടിയെരുമ- കെ എം ഷാജി (സി പി എം) – 11, പാമ്പാടുംപാറ- തൂക്കുപാലം- റ്റി റ്റി സോമന്‍ (കോണ്‍.)- 71, പാമ്പാടുംപാറ- മന്നാക്കുടി- റൂബി ജോസഫ് (കോണ്‍.)-102, എറണാകുളം- തുറവൂര്‍- തുറവൂര്‍വെസ്റ്റ്- കെ പി ജോസ് (കോണ്‍.)-127, തിരുമാറാടി -മണ്ണത്തൂര്‍ പടിഞ്ഞാറ്- ജെസ്സി ജോണി (സ്വതന്ത്ര)-17, ഒലിയപ്പുറം വടക്ക്-നെവിന്‍ ജോര്‍ജ്ജ്(കോണ്‍.)-29, തിരുമാറാടി വടക്ക്-സനില്‍മോന്‍ ചന്ദ്രന്‍- (സി പി ഐ) 111, – വാളകം- വാളകം- രാമകൃഷ്ണന്‍ കുഞ്ഞന്‍-(സി പി എം സ്വതന്ത്രന്‍)- 46, തൃശൂര്‍: – അടാട്ട് – മുതുവറ- സന്ധ്യ ഷാജികുമാര്‍ (കോണ്‍.)-87, മാള- ചക്കാംപറമ്പ്- പി ഒ ഷാജി (സി പി എം) – 117, പാലക്കാട്: കടമ്പഴിപ്പുറം- പുലാപ്പറ്റ- പി കെ ജോണ്‍ (കോണ്‍.)-45, മലപ്പുറം: ഊര്‍ങ്ങാട്ടിരി- പനംപ്ലാവ്-ബീന വിന്‍സെന്റ്- (കേരള കോണ്‍ഗ്രസ്(എം))- 184, ഏലംകുളം – കിഴുങ്ങത്തോള്‍- ആറ്റുപുറത്ത് മന നാരായണ ഭട്ടതിരിപ്പാട് (സി പി എം)-181, കോഴിക്കോട്: – തിക്കോടി- പുറക്കാട്- പ്രേമ ബാലകൃഷ്ണന്‍ (കോണ്‍.)- 164, കണ്ണൂര്‍: പാപ്പിനിശ്ശേരി- പാപ്പിനിശ്ശേരി സെന്‍ട്രല്‍- പോള രാജന്‍ (സി പി എം)- 500, കാസര്‍ഗോട്: പടന്ന – അഴിത്തല ഓരി- സി വി വത്സല (സി പി എം)- 390, വലിയപറമ്പ- മാടക്കാല്‍ – കെ സുഹറ. (കോണ്‍.)- 84 വോട്ടും നേടി വിജയിച്ചു.