Connect with us

National

കാശ്മീരില്‍ പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ടൗണ്‍ഷിപ്പ്: കേന്ദ്ര നീക്കം വിവാദത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീര്‍താഴ്‌വരയില്‍ പണ്ഡിറ്റ് വിഭാഗത്തിന് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ വീട് നല്‍കുന്നതിന് തയ്യാറെടുക്കുന്നത് വന്‍ വിവാദത്തിന് വഴിയൊരുക്കുന്നു. കാശ്മീര്‍ താഴ്‌വരയിലാണ് പണ്ഡിറ്റ് വിഭാഗത്തിന് മാത്രമായി പ്രത്യേകം ടൗണ്‍ഷിപ്പ് സംവിധാനത്തിലുള്ള വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ മുഴുവന്‍ ഭൂമിയും കാശ്മീര്‍ താഴ്‌വരയില്‍ വിട്ടുനല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തിലുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികള്‍ പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ട്.
ജനങ്ങളെ രണ്ടായി തിരിച്ചുള്ള പദ്ധതി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ദേശീയോദ്ഗ്രഥനത്തെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് നാഷനല്‍ കോണ്‍ഫ്രന്‍സ് പ്രതികരിച്ചു. രാജ്യത്ത് സങ്കീര്‍ണമായ പ്രതിസന്ധി സ്ഷൃടിക്കുമെന്നാണ് നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍ പറഞ്ഞത്. പദ്ധതിയെ വിമര്‍ശിച്ച് കാശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കും രംഗത്തെത്തി.
സംസ്ഥാനത്ത് മതത്തിന്റെ പേരില്‍ പ്രത്യേക കോളനികള്‍ നിര്‍മിക്കുന്നത് ഇസ്‌റാഈലിലെ പോലെ വെറുപ്പിന്റെ മതില്‍ നിര്‍മിക്കുമെന്ന് യാസീന്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ സന്തോഷകരമായിട്ടാണ് ജീവിക്കുന്നത്. മുഖ്യമന്ത്രിയും ആര്‍ എസ് എസും ചേര്‍ന്ന് തീകൊണ്ടാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് മാത്രമായി പ്രത്യോകം കോളനി നിര്‍മിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് പി ഡി പി നേതാവ് നഈം അക്തര്‍ പറഞ്ഞു. 6200ത്തോളം വരുന്ന പണ്ഡിറ്റുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്. ഇവര്‍ പപ്പോഴായി ജമ്മുവിലേക്കും ഡല്‍ഹിലേക്കും കൂടിയേറി പാര്‍ത്തിരുന്നു.