ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാന്‍ തയ്യാറെന്ന് കെ എം മാണി

Posted on: April 8, 2015 2:33 pm | Last updated: April 9, 2015 at 12:10 am

km-maniകോട്ടയം: പിസി ജോര്‍ജിനോട് ഏഴല്ല എഴുപത് വട്ടം ക്ഷമിക്കാനും തയ്യാറെന്നും കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എംമാണി. തെറ്റിപ്പോയ ഒരു കുഞ്ഞാടിന് വേണ്ടി മറ്റുള്ളവയെ ത്യജിക്കുന്നതാണ് പാരമ്പര്യം. പി സി ജോര്‍ജ് എത്ര പ്രകോപിപ്പിച്ചാലും പുറത്താക്കില്ലെന്നും കെ എംമാണി വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി സി ജോര്‍ജ്ജിനെ മാറ്റിയതിനുപിന്നാലെ മാണിക്കെതിരെ പി സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു.