സ്റ്റെയിന്റെ ഇഷ്ട ബൗളര്‍ ഉമേഷ് യാദവ്

Posted on: April 8, 2015 8:54 am | Last updated: April 8, 2015 at 9:56 am

styneന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന്റെ ആരാധകനാണ് താനെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. ഐ പി എല്ലില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ താരമായ ഡെയില്‍ സ്റ്റെയിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേസറായ ഉമേഷ് യാദവില്‍ ആകര്‍ഷകമായത് ഫിറ്റ്‌നെസാണ്. ഉമേഷ് എന്നെക്കാള്‍ കരുത്തനാണ്. കൂടാതെ നന്നായി സ്വിംഗ് ചെയ്യിക്കാനും അറിയാം. വരും വര്‍ഷങ്ങളില്‍ ഉമേഷ് തെളിയിക്കും ലോകത്തെ മികച്ച പേസറാണെന്ന്. ടെസ്റ്റ് ക്രിക്കറ്റിലും ഉമേഷിന് തിളങ്ങാന്‍ സാധിക്കും. മികച്ച ലൈനിലും ലെംഗ്തിലും പന്തെറിയുമ്പോള്‍ വേഗത കുറയാതെ നോക്കുവാനും ഉമേഷിന് സാധിക്കുന്നുണ്ട് – സ്റ്റെയിന്‍ ചൂണ്ടിക്കാട്ടി.
ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് പതിനെട്ട് വിക്കറ്റുകളാണ് ഉമേഷ് നേടിയത്.