പുറത്തു വന്ന കത്ത് തന്റേതല്ലെന്ന് സരിത എസ് നായര്‍

Posted on: April 7, 2015 5:37 pm | Last updated: April 8, 2015 at 12:17 am

saritha s nairതിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തു വന്ന കത്ത് താന്‍ എഴുതിയതല്ലെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. താന്‍ എഴുതിയ യാഥാര്‍ത്ഥ കത്താണെന്ന് പറഞ്ഞ് ഒരു കത്ത് സരിത വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ചു.

30 പേജുള്ള കത്താണ് താനെഴുതിയത്. അതില്‍ ജോസ് കെ മാണിയുടെ പേരില്ല. തന്റെ സുഹൃത്താണ് കത്തെഴുതിയത്. അവരുടെ കൈപ്പട കോപ്പിയടിച്ചാണ് വ്യാജ കത്ത് തന്റേതെന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. തന്റെ കത്തിന്റെ കോപ്പി കെ ബി ഗണേഷ് കുമാറിന്റെ പി എയുടെ കൈയ്യില്‍ കൊടുത്തിരുന്നു. കത്തിന്റെ ഉള്ളടക്കം എന്താണെന്നറിയാന്‍ പി സി ജോര്‍ജ് തന്നെ പല തവണ വിളിച്ചിരുന്നതായും സരിത പറഞ്ഞു.