ഡി ജി പിക്കെതിരായ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

Posted on: April 7, 2015 3:52 pm | Last updated: April 8, 2015 at 12:17 am
SHARE

dgp

കൊച്ചി: ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ഇടപെട്ടുവെന്ന പരാതിയിലായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. മതിയായ തെളിവുകളില്ലാതെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.

വിജിലന്‍സ് ജഡ്ജിയുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണു ഡി ജി പി ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതിയുടെ പരാമര്‍ശം നിസാം കേസിന്റെ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡി ജി പി കോടതിയെ അറിയിച്ചു. എന്നാല്‍ നിസാം കേസ് അന്വേഷണത്തില്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.