എസ് എം എ മേഖലാ സമ്മേളനങ്ങള്‍ 17, 18ന്

Posted on: April 7, 2015 10:43 am | Last updated: April 7, 2015 at 10:43 am

പാലക്കാട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ( എസ് എം എ) മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി മഹല്ല്, നവകാലം നവചുവടുകള്‍ പ്രമേയത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിവരുന്ന ക്യാംപ് യിനിന്റെ ഭാഗമായി 17, 18 തീയതികളില്‍ ജില്ലയില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്തും.
17ന് വൈകീട്ട് മൂന്നിന് മണ്ണാര്‍ക്കാട് മേഖല മര്‍ക്കസുല്‍ അബ്‌റാറിലും നാലുമണിക്ക് പാലക്കാട് മേഖല വാദിനൂറിലും രാത്രി ഏഴ് മണിക്ക് നെന്മാറ മേഖല കൊടുവായൂര്‍-പിട്ടുപീടിക നൂറുല്‍ ഇസ് ലാം മദ്‌റസയിലും 18ന് രാവിലെ 11മണിക്ക് കരിമ്പ മേഖല കോങ്ങാട് ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിലും വൈകീട്ട് മൂന്നിന് പട്ടാമ്പി മേഖല ചെര്‍പ്പുളശേരി എച്ച് ഐ മദ്‌റസയിലും അഞ്ച് മണിക്ക് ആലത്തൂര്‍മേഖല അണക്കപ്പാറ-ആലത്തൂര്‍ മര്‍ക്കസിലും സമ്മേളനങ്ങള്‍ നടത്തും. എസ് എം എ സംസ്ഥാന നേതാക്കളായ ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, പ്രൊഫ കെ എം എ റഹീം സാഹിബ്ബ്, സയ്യിദ് പി എം എസ് തങ്ങള്‍, ഇ യഅ് ഖൂബ് ഫൈസി കൊടിയത്തൂര്‍, ഡോ എം അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സുലൈമാന്‍ സഖാഫി കുഞ്ഞുക്കുളം, അബ്ദുള്‍ റശീദ് സഖാഫിപത്തപ്പിരിയം, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, അബൂബക്കര്‍ ശര്‍വാനി തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും.
മഹല്ല്, മസ്ജിദ്, മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകസമിതിയംഗങ്ങളും ഖത്വീബ്, ഖാളി, സദര്‍മുഅല്ലിം, സ്ഥാപന മാനേജര്‍, എസ് എം എ റീജ്യണല്‍ , മേഖലാ, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും സമ്മേളനങ്ങളില്‍ സംബന്ധിക്കണമെന്ന് എസ് എം എ ജില്ലാ പ്രസിഡന്റ് എം കബീര്‍ വെണ്ണക്കര, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ അഭ്യര്‍ഥിച്ചു എം കബീര്‍ വെണ്ണക്കരയുടെ അധ്യക്ഷതയില്‍ വാദിനൂറില്‍ ചേര്‍ന്ന എസ് എം എ ജില്ലാ പ്രവര്‍ത്തകസമിതിയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇ മീരാന്‍ ഹാജി, എം സി അബ്ദുല്ല, കെ മൊയ്തന്‍ കുട്ടി അല്‍ഹസനി, പി എ മന്‍സൂര്‍ അലി മിസ് ബാഹി, എം കെ മുഹമ്മദ് ഹനീഫ ഹാജി, വി ടി നൗഫല്‍ അല്‍ഹസനി, കെ എം സൈതലവി, സി സൈതലവി, എം സി ഉമര്‍ മാസ്റ്റര്‍, മുഹമ്മദ് അബ്ദുള്‍ബാരി മുസ് ലിയാര്‍, എ എ ബശീര്‍ മുസ് ലിയാര്‍, കെ അബൂബക്കര്‍മുസ് ലിയാര്‍, പി സൈനുദ്ദീന്‍ കോട്ടോപ്പാടം, ടി എ ഖാദര്‍ മുസ് ലിയാര്‍, കെ പി മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു