യമനില്‍ നിന്ന് 806 പേര്‍കൂടി മടങ്ങിയെത്തി

Posted on: April 6, 2015 11:00 am | Last updated: April 7, 2015 at 12:19 am

indians--yemen-evacuationന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് 806 ഇന്ത്യക്കാര്‍കൂടി മടങ്ങിയെത്തി. എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളിലായാണ് ഇവര്‍ എത്തിയത്. വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവും ജിബൂട്ടിയിലെത്തിയവരെയാണ് ഇന്നലെ വൈകീട്ടോടെ കൊച്ചിയിലേക്കെത്തിച്ചത്.
വിമാനത്തില്‍ എത്തിയ മലയാളികള്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവര്‍ക്കും യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. യമനിലെ ദുരിതമേഖലയിലെ അവശേഷിക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചക്ക് 12.30ന് പ്രത്യേക യോഗം ചേരുന്നുണ്ട്.