നിരവധി റെക്കോര്‍ഡുകള്‍ക്കുടമയായ പര്‍വതാരോഹകന്‍ മരിച്ചുവെന്ന് സ്ഥിരീകരണം

Posted on: April 5, 2015 5:15 am | Last updated: April 5, 2015 at 11:16 am

ribbon-505ഹൈദരാബാദ്: കാണാതായിരുന്ന ഇന്ത്യന്‍ പര്‍വതാരോഹകന്‍ മല്ലി മസ്താന്‍ ബാബു മരണപ്പെട്ടതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം 24നാണ് അര്‍ജന്റീനക്കും ചിലിക്കുമിടയിലുള്ള പര്‍വതത്തില്‍ സഞ്ചാരം നടത്തുന്നതിനെടെയാണ് മല്ലി മസ്താനെ കാണാതായത്. ഈ പര്‍വത നിരകളില്‍ നിന്നും അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെടുത്തതായി സൂഹൃത്താണ് വാര്‍ത്ത പുറത്തുവിട്ടത്. 40 വയസ്സായിരുന്നു മാല്ലിക്ക്. ആന്ധ്രാപ്രദേശിലെ നോഡിക് ജില്ലയിലാണ് മല്ലി മാസ്താന്റെ ദേശം. കഴിഞ്ഞ ഡിംബറിലാണ് മല്ലി അര്‍ജന്റീനക്കും ചിലിക്കുമിടയിലെ പര്‍വത സഞ്ചാരത്തിനായി വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. മാര്‍ച്ച് 24ന് അര്‍ജന്റീനയില്‍ നിന്നും പര്യടനം ആരംഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മോശം കാലാവസ്ഥയെ പര്യടനം അടുത്ത ദിവത്തേക്ക് മാറ്റിവെച്ചിരുന്നു ഇതിനിടയിലാണ് മോശം കാലാവസ്ഥയില്‍പ്പെട്ട് അപകടം സംഭവിക്കുന്നത്.
സുഹൃത്തുക്കളമായും കുടുംബങ്ങളുമായുള്ള ആശയവിനിമയ ബന്ധങ്ങള്‍ നഷ്ടമായിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നോ മറ്റോ ഒരു വിവരും ഇതുവരെ ലഭിച്ചിട്ടെന്ന് മസ്താന്റെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു. തങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വിവരവും ഇതുവരെ തന്നിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് മരിച്ചതായി അറിയിച്ചതെന്നും സ്‌കൂള്‍ അധ്യാപകനായ സോഹദരന്‍ മല്ലി പേഡാ മസ്താനിയഹ് പറഞ്ഞു. ഇപ്പോള്‍ മൃതശരീരം നാട്ടിലെത്തിക്കുമെന്നതിനെക്കുറിച്ചറിയാന്‍ സര്‍ക്കാര്‍ വൃത്തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിനു വേണ്ടി ചിലിക്കും അര്‍ജന്റീനക്കുമിടയില്‍ ഹെലികോപ്ടര്‍ ഇറക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മസ്താന്റെ പേരില്‍ ഇതിനോടകം ‘റെസ്‌ക്യൂ മല്ലി മാസ്താന്‍’ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങിട്ടുണ്ട്. ഇതില്‍ കൃത്യമായി തിരച്ചിലിന്റെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്തുള്ള ഫോട്ടോകളടക്കം ഈ പേജിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുക്കൊണ്ടിരിക്കുന്നുമുണ്ട്. പര്‍വതാരോഹണത്തില്‍ മല്ലി ധാരാളം റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2006ല്‍ 172 ദിവസം കൊണ്ട് ഏഴ് കൊടുമുടികള്‍ കീഴടക്കി റെക്കോര്‍ഡ് നേടിയിരുന്നു. ഓരോ മാസത്തിലും ഏഴ് ദിവസങ്ങള്‍ വെച്ചായിരുന്നു ഈ സാഹസിക പ്രകടനം. അന്ധ്രാപ്രദേശില്‍ നിന്നും ആദ്യം എവറസ്റ്റ് കീഴടക്കിയ വ്യക്തി, വിന്‍സന്‍ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യക്കാരന്‍, അന്റാര്‍ട്ടികാ കൊടുമുടിയില്‍ എത്തിയ വ്യക്തി തുടങ്ങിയ നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. കാണ്‍പൂര്‍ ഐ ഐ ടി, ഐ ഐ എം കൊല്‍ക്കത്ത എന്‍ ഐ ടി ജംഗ്ഷണ്ഡ്പൂര്‍ എന്നിവിടങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്.