ദു:ഖവെള്ളി ദിവസത്തെ യോഗം; ജസ്റ്റിസ് കുര്യന്‍ പ്രധാനമന്ത്രിക്കും കത്ത് അയച്ചു

Posted on: April 4, 2015 8:07 pm | Last updated: April 4, 2015 at 8:07 pm

KURIAN_JOSEPH_1388266fന്യൂഡല്‍ഹി: ദു:ഖവെള്ളി ദിവസം ഹൈക്കോടതി ജഡ്ജിമാരുടെ സമ്മേളനം വിളിച്ചതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന് നേരത്തെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്ത് അയച്ചിരുന്നു. എന്നാല്‍ ഇത് ചീഫ് ജസ്റ്റിസ് തള്ളുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് കുര്യന്‍ പ്രധാനമന്ത്രിക്കും കത്ത് അയച്ചിരിക്കുന്നത്.

ഈ മാസം ഒന്നാം തീയ്യതിയാണ് ജസ്റ്റിസ് കുര്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ദു:ഖവെള്ളി ദിനത്തില്‍ യോഗം ചേരുന്നതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി ജഡ്ജിമാര്‍ക്ക് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കില്ലെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.