ബാര്‍ കോഴ; മുഖ്യമന്ത്രിയുടെ വിശദീകരണത്തോടെ ആശയക്കുഴപ്പം അവസാനിച്ചു: ചെന്നിത്തല

Posted on: April 3, 2015 7:29 pm | Last updated: April 3, 2015 at 8:02 pm

ramesh chennithalaതിരുവന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശദീകരണത്തോടെ ആശയക്കുഴപ്പം അവസാനിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാരില്‍ രണ്ട് അഭിപ്രായമില്ല, യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ്. ആരെയെങ്കിലും പ്രതിയാക്കാനോ പ്രതിയാക്കാതിരിക്കാനോ ശ്രമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ആഭ്യന്തരവകുപ്പുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചിരുന്നു. മാണിയുടെ കാര്യത്തില്‍ താനും ചെന്നിത്തലയും ഒന്നിച്ചാണ്. എന്തെങ്കിലും പ്രശ്‌നമുള്ളതായി ചെന്നിത്തല തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴയില്‍ വിഎസിന്റേത് നാഥനില്ലാത്ത ആരോപണങ്ങളാണ്. വിജിലന്‍സിന് കൈമാറിയ സിഡിയില്‍ യാതൊരു തെളിവുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.