വിമാനങ്ങള്‍ക്ക് സനായില്‍ ഇറങ്ങാനായില്ല; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

Posted on: April 3, 2015 6:44 pm | Last updated: April 3, 2015 at 6:44 pm

സന: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വീണ്ടും സനായില്‍ ഇറങ്ങാനായില്ല. ഇതേതുടര്‍ന്ന് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൗദി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ക്ക് സനായില്‍ ഇറങ്ങാന്‍ സാധിക്കാഞ്ഞത്. ഇതേതുടര്‍ന്ന് ബോര്‍ഡിംഗ് പാസുള്ളവരെ തിരിച്ചയച്ചു. ഇവരോട് ശനിയാഴ്ച രാവിലെ വിമാനത്താവളത്തിലെത്താന്‍ നിര്‍ദേശം നല്‍കി.