ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ;നാല് ജീവനക്കാര്‍ അറസ്റ്റില്‍

Posted on: April 3, 2015 4:56 pm | Last updated: April 3, 2015 at 7:01 pm
SHARE

smriti_irani1പനജി: ടെക്‌സ്റ്റയില്‍സിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി പോലീസിന് പരാതി നല്‍കി.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വസ്ത്രശാല ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു.
ഗോവയിലെ പ്രമുഖ ടെക്‌സറ്റയില്‍സില്‍ ഷോപ്പിംഗിന് കയറിയപ്പോഴാണ് ട്രയല്‍ റൂമിലെ ഒളിക്യാമറ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഗോവയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ പോയതായിരുന്നു മന്ത്രി. അവിടെ നിന്നും വസ്ത്രം വാങ്ങിയ മന്ത്രി അത് ധരിച്ച് നോക്കാന്‍ ട്രയല്‍ റൂമില്‍ കയറിയപ്പോഴാണ് രഹസ്യക്യാമറ കണ്ടത്. പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധമായിരുന്നു ക്യാമറ സ്ഥാപിച്ചിരുന്നത്.

മന്ത്രിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ടെക്സ്റ്റയില്‍സിലെത്തി പരിശോധന നടത്തി. ക്യാമറകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. നാല് മാസത്തോളമായി ഇവിടെ രഹസ്യക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയാണെന്ന്  പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here