ചാവക്കാട് യുവാവിനെ മര്‍ദിച്ചു കൊന്നു

Posted on: April 3, 2015 11:28 am | Last updated: April 3, 2015 at 11:37 pm

murder..തൃശൂര്‍: ചാവക്കാട് അങ്ങാടിയില്‍ യുവാവിനെ മര്‍ദിച്ചു കൊന്നു. അഞ്ചങ്ങാടിയില്‍ സവാഹിര്‍ (27) ആണ് കൊല്ലപ്പെട്ടത്. സദാചാര ഗുണ്ടകളുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഇന്നലെ അര്‍ധ രാത്രി അഞ്ചംഗ സംഘം സവാഹിറിനെ പെട്ടി ഓട്ടോറിക്ഷയില്‍ സ്വാകര്യ ആശുപത്രിയിലെത്തിച്ച് കടന്നുകളഞ്ഞു. പൊലീസ് സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തു.