Connect with us

Ongoing News

സ്ഥിര നിക്ഷേപം നടത്തി തട്ടിപ്പ്: വനിതാ സെക്രട്ടറി അറസ്റ്റില്‍

Published

|

Last Updated

ചേര്‍ത്തല: കോളജ് ജീവനക്കാരുടെ സംഘത്തിലെ ഒന്നരക്കോടിയുടെ സ്ഥിര നിക്ഷേപം കാണാനില്ല, വനിതാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല എസ് എന്‍ കോളജിലെ ജീവനക്കാരുടെ സംഘം സെക്രട്ടറി കഞ്ഞിക്കുഴി പഞ്ചായത്ത് 14 ാം വാര്‍ഡ് നെടുംകണ്ടത്തില്‍ വീട്ടില്‍ ഷാജിയുടെ ഭാര്യ ഇന്ദിര (52) നെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് എതിരായി റിപ്പോര്‍ട്ട് നല്‍കുകയും ഇവരുടെ വീടുകള്‍പ്പെടുന്ന വസ്തുക്കളുടെ ഇടപാട് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2002 മുതല്‍ 2009 വരെ ക്ലര്‍ക്കായും 2009 മുതല്‍ 2014 വരെ സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ വ്യാജ വായ്പ, വ്യാജ വൗച്ചര്‍, കണക്കിലെ കൃത്രിമം എന്നിങ്ങനെ പലതരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കോളജിലെ റിട്ട. അധ്യാപകന്‍ ബാലഗംഗാധരന്റെ പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. വിരമിക്കുമ്പോള്‍ ലഭിച്ച ആനുകൂല്യം ഉള്‍പ്പെടെ 35 ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയ ബാലഗംഗാധരന്‍ മകളുടെ വിവാഹാവശ്യത്തിന് പണം പിന്‍വലിക്കുവാന്‍ എത്തിയപ്പോഴാണ് ക്രമക്കേട് മനസിലായത്. തുടര്‍ന്നാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. ജീവനക്കാര്‍ ഒന്നരക്കോടി രൂപ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ സൊസൈറ്റിയില്‍ പണമൊന്നുമില്ല. പലതരത്തിലുള്ള ക്രമക്കേടുകളിലൂടെ സെക്രട്ടറി 98 ലക്ഷം രൂപ അപഹരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ബാക്കി പണം സംബന്ധിച്ചും അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

Latest