Connect with us

International

യമനില്‍ സൈനിക നടപടി തുടരുന്നു; ക്ഷീരോത്പാദക ഫാക്ടറി തകര്‍ന്ന് 37 മരണം

Published

|

Last Updated

സന്‍ആ: സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും സംയുക്ത സൈനിക നടപടി തുടരുന്നു. ഇന്നലെ രാത്രി ഹുദൈദ പ്രവിശ്യയിലെ ഒരു ക്ഷീരോത്പാദക ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 37 തൊഴിലാളികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടിയാണോ ഫാക്ടറി തകരാന്‍ കാരണമെന്ന് വ്യക്തമല്ല. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സലേഹിന്റെ അനുയായികളാണോ ആക്രമണം നടത്തിയതെന്നും സംശയമുണ്ട്.

ക്ഷീരോത്പാദക ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

Latest