ഇറാന്‍ ആണവ കരാര്‍: ഇന്നു കൂടി ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനം

Posted on: April 1, 2015 6:00 am | Last updated: April 1, 2015 at 11:59 pm
SHARE

31Nukes2-web-superJumboലുസന്നെ/സ്വിറ്റ്‌സര്‍ലന്‍ഡ്: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട അവസാന ചര്‍ച്ചകള്‍ ഇന്നത്തേക്ക് നീട്ടിവെച്ചു. ആണവകരാറിലെത്താനുള്ള അന്ത്യസമയം ഇന്നലെ അവസാനിച്ചതോടെയാണ് ഒരു ദിവസത്തേക്ക് കൂടി ചര്‍ച്ച നീട്ടിവെച്ചത്. അമേരിക്കയുള്‍പ്പെടെയുള്ള സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് രാജ്യങ്ങളും ഇറാനും മാസങ്ങളായി ആണവകരാറിലെത്താനുള്ള ശ്രമങ്ങളിലാണ്. അഥവാ ഇനി കരാറിലെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോലും ഇരുവിഭാഗത്തിനുമിടയില്‍ നിലനിന്നിരുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലുള്ള തര്‍ക്കങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ ധാരണയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനുമായി ആണവകരാറിലെത്താനുള്ള സാധ്യതകള്‍ വളരെ ഉയര്‍ന്നതാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്‌റോവ് വ്യക്തമാക്കി. എന്നാല്‍ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത് വേണ്ടത്ര പുരോഗതിയുണ്ടായിട്ടില്ലെന്നാണ്. ഇന്നത്തെ ചര്‍ച്ച ഉപകാരപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.