അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫ്‌ള് പാരായണ മത്സരത്തിന് മര്‍കസ് വിദ്യാര്‍ഥികള്‍ പുറപ്പെട്ടു

Posted on: April 1, 2015 4:57 am | Last updated: March 31, 2015 at 11:58 pm
SHARE

കോഴിക്കോട്: കുവൈത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ ഹിഫഌ മത്സരത്തിനു കാരന്തൂര്‍ മര്‍കസ് ശരീഅത്ത് ദഅ്‌വയില്‍ പഠിക്കുന്ന ഹാഫിള് അബൂബക്കര്‍ സാബിത്ത്, ഹാഫിള് അബ്ദുല്‍ ബാസിത്ത് എന്നിവര്‍ പുറപ്പെട്ടു. അന്താരാഷ്ട്ര ഖുര്‍ആന്‍ ഹിഫഌ മത്സരത്തിന് പങ്കെടുക്കുന്ന അബൂബക്കര്‍ സാബിത്ത് 2010ല്‍ ഖുര്‍ആന്‍ മന:പാഠമാക്കി ഇപ്പോള്‍ ശരീഅത്ത് ദഅ്‌വയില്‍ പഠനം നടത്തുന്നു. വട്ടോളി അലി ബാഖവിയുടെയും റുഖിയ്യയുടെയും മകനാണ്. 2013ല്‍ ആഫ്രിക്കയിലെ താന്‍സാനിയയില്‍ നടന്ന ഖുര്‍ആന്‍ ഹിഫഌ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഖുര്‍ആന്‍ പാരായണ മത്സരത്തിനു പങ്കെടുക്കുന്ന അബ്ദുല്‍ ബാസിത്ത് 2011ല്‍ മര്‍കസില്‍ നിന്ന് ഹിഫഌ പൂര്‍ത്തിയാക്കി ദഅ്‌വയില്‍ പഠിക്കുന്നു. ഓമശ്ശേരി മൊയ്തീന്‍ കുഞ്ഞിയുടെയും ആഇശയുടെയും മകനാണ്. അഖില കേരള ഖിറാഅത്ത് മത്സരങ്ങളില്‍ പ്രതിഭയാണ്. ഇതോടനുബന്ധിച്ച് ചേര്‍ന്ന യാത്രയയപ്പ് സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ഹാഫിള് അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ബാഷിര്‍ സഖാഫി, ലത്വീഫ് സഖാഫി, ബഷീര്‍ സഖാഫി, ഖാരിഅ് ഹനീഫ് സഖാഫി, അഡ്വ.മുസ്തഫ സഖാഫി, സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി, ഡോ.അബൂബക്കര്‍ നിസാമി, മര്‍സൂഖ് സഅദി, ഉസാമ നൂറാനി സംസാരിച്ചു.