Connect with us

Palakkad

നല്ല ഭക്ഷണ പ്രസ്ഥാനത്തിന് തുടക്കമായി

Published

|

Last Updated

പാലക്കാട്: ആരോഗ്യ ജീവിതത്തിന് വിഷരഹിത ഭക്ഷണമെന്ന സന്ദേശവുമായി ജില്ലയില്‍ നല്ലഭക്ഷണ പ്രസ്ഥാനത്തിന് തുടക്കമായി.
കേരള സര്‍വ്വോദയ മണ്ഡലവും ടോപ്പ് ഇന്‍ ടൗണും സംഘടിപ്പിച്ച സെമിനാറിലാണ് നല്ല”ക്ഷണ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്.
രാസവിഷമാലിന്യങ്ങളുപയോഗിച്ച് മണ്ണിനെ വിഷമയമാക്കുന്ന രാസകൃഷി ഒഴിവാക്കി ജൈവകൃഷി ചെയ്യുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിച്ച് വിഷരഹിതഭക്ഷണം ലഭ്യമാക്കുകയാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
ഇതിനായി പാടശേഖരങ്ങള്‍ ജൈവ കൃഷിയിടങ്ങളായും അടുക്കളകളെ ആരോഗ്യകേന്ദ്രങ്ങളായും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഭക്ഷണ പ്രസ്ഥാനം നേതൃത്വം നല്‍കും.
വിഷുവിന് വിഷരഹിത ഭക്ഷണം എന്ന ലക്ഷ്യവുമായി രണ്ടായിരം കുടുംബങ്ങള്‍ക്ക് ജൈവ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ സെമിനാറില്‍ തീരുമാനിച്ചു. വിഷലിപ്തമായ ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതിലൂടെ മാരകഅംഗങ്ങള്‍ക്കൊപ്പം ആത്മഹത്യാ പ്രവണത, മാനസിക പിരിമുറക്കം, ലൈംഗിക അരാജകത്വം, അക്രമവാസന എന്നിവയും ഉണ്ടാകുന്നതായി വിഷയം അവതരിപ്പിച്ച് വെറ്റിനറി ഡോ ശുദ്ധോധനന്‍ അഭിപ്രായപ്പെട്ടു.
ജൈവ ഉത്പ്പന്നങ്ങളെന്ന പേരില്‍ രാസമാലിന്യങ്ങള്‍ കലര്‍ന്ന ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നത് തടയാന്‍ഭക്ഷ്യ സുരക്ഷാ വകുപ്പ് വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് സംവിധാനം ഉണ്ടാക്കണമെന്ന് സെമിനാറില്‍ അഭിപ്രായപ്പെട്ടു.
കേരള സര്‍വ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശേരി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് വിശ്വകുമാരന്‍നായര്‍, പി എം എ പ്രസിഡന്റ് സുനില്‍ ജോസഫ്, ഗിരിഷ് കടുന്തിരുത്തി, ഡോ മന്നാര്‍ജി രാധാകൃഷ്ണന്‍, ചേരാമംഗലം ദേവദാസ്, കെ കെ ലക്ഷ്മി, ചന്ദ്രശേഖരന്‍ വിത്തിനശേരി പ്രസംഗിച്ചു

Latest