തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് അഞ്ച് മരണം

Posted on: March 29, 2015 5:52 pm | Last updated: March 30, 2015 at 10:31 am
SHARE

tamil-nadu_650x400_41427629506തിരുവാരൂര്‍ (തമിഴ്‌നാട്): തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. തിരുവാരൂര്‍ ജില്ലയിലെ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ നിര്‍മാണത്തിലിരുന്ന ഗസ്റ്റ് ഹൗസ് കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ജില്ലാ പോലീസ് സൂപ്രണ്ട് ജയചന്ദ്രന്‍ പറഞ്ഞു.

പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇത് മരണസംഖ്യം ഉയര്‍ത്തിയേക്കുമെന്ന് ആശങ്കയുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് പരുക്കേറ്റവരില്‍ ഏറെയും. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.