ഗോവ വിമാനാപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു

Posted on: March 27, 2015 5:37 pm | Last updated: March 27, 2015 at 9:59 pm
SHARE

flightcrash-goa27032015പനാജി: ഗോവയില്‍ നാവികസേനയുടെ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട രണ്ടു നാവികസേന ഉദ്യോഗസ്ഥരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.നേവി വക്താവ് ക്യാപ്റ്റന്‍ ഡി.കെ ഷംറയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയാണു ലഫ്റ്റനന്റ് അഭിനവ് നഗോരിയുടെ മൃതദേഹം കണ്ടെത്തിയത്. 24 വയസുള്ള നഗോരി 2012ലാണ് നാവികസേനയില്‍ ചേര്‍ന്നത്. ഇയാള്‍ പൈലറ്റ് ട്രെയിനിംഗിലായിരുന്നു.

അപകടത്തില്‍ മരിച്ച വനിതാ ഉദ്യോഗസ്ഥ ലഫ്റ്റനന്റ് കിരണ്‍ ശെഖാവത്തിന്റെ മൃതദേഹം വ്യാഴാഴ്ച രാത്രിയില്‍ കണ്ടെത്തിയിരുന്നു. വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയില്‍ ജോലിക്കിടെയുണ്ടാകുന്ന അപകടത്തില്‍ കൊല്ലപ്പെടുന്ന ആദ്യ വനിതാ ഓഫീസറാണ് 27 വയസുള്ള കിരണ്‍ ശെഖാവത്ത്.

ബുധനാഴ്ചയാണ് നാവികസേന വിമാനം ഗോവന്‍ തീരത്തു തകര്‍ന്നുവീണത്. അപകടസമയത്ത് മൂന്നു പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.ഇതില്‍ ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.