Connect with us

Kerala

ന്യൂനപക്ഷ സമുദായം ഭയാശങ്കയില്‍: കെ വി തോമസ്‌

Published

|

Last Updated

കൊച്ചി: ന്യൂനപക്ഷ സമുദായങ്ങള്‍ പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഭയാശങ്കയിലും സംശയത്തിലുമാണെ ന്ന്് പ്രൊഫ. കെ വി തോമസ് എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ന്യൂനപക്ഷ സമുദായങ്ങളുടെ ന്യായമായ അവകാശങ്ങളും വര്‍ഷങ്ങലായി പിന്‍തുടരുന്ന അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ക്രിസ്തുമസ് ദിനം നല്ല ഭരണ ദിവസമായി പ്രഖ്യാപിച്ചത് ക്രൈസ്തവ സമൂഹം ദു:ഖത്തോടെയാണ് കണ്ടത്. ഡിസംബര്‍ 25ന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്‍മദിനമായിരുന്നു എങ്കിലും, വര്‍ഷങ്ങളായി ക്രൈസ്തവരുടെ പ്രാര്‍ത്ഥനാ ദിവസമായിരുന്നു അന്ന്. കഴിഞ്ഞ ഈദ് ദിനത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പ്രധാമന്ത്രിയുടെ സാന്നിധ്യത്തില്‍ കാര്‍ഷിക ശാസ്ത്രക്ഞന്‍മാരുടെ യോഗംവിളിച്ചതും ന്യുനപക്ഷം സംശയത്തോടെയാണ് കണ്ടത്.
യേശുവിനെ കുരിശിലേറ്റിയ ഏപ്രില്‍ മൂന്നിന് ലോകം ദു:ഖ ദിനമായി ആചരിക്കുന്നു.സംസ്ഥാന ചീഫ് ജസ്റ്റീസുമാരെ സുപ്രീം കോടതി ചീഫ് ജസ്‌ററീസ് വിളിച്ചിരിക്കുന്നതും ഈ ദിനത്തിലാണ്. ഈ പശ്ചാതലത്തില്‍ ഭയാശങ്കയോടെയാണ് മതന്യൂനപക്ഷങ്ങള്‍ ഇത് കാണുന്നത്.
പാര്‍ലമെന്റിനകത്തും പുറത്തും പലപ്രാവശ്യം പ്രധാനമന്ത്രി തന്നെ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുനല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഭരണ കക്ഷിയായ ബി ജെ പിയില്‍ നിര്‍ണായക സ്വാദീനമുള്ള ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ഘര്‍ ബാപസിയുമായി മുമ്പോട്ട് നീങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപ
ക്ഷങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങള്‍ തകര്‍ക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി മുന്‍കൈ എടുത്ത് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തണം.

Latest