ബംഗാളില്‍ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് ഭീഷണി

Posted on: March 26, 2015 11:48 pm | Last updated: March 26, 2015 at 11:48 pm
SHARE

christianകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിന് ഭീഷണിക്കത്ത്. ജബല്‍പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ സ്‌കൂളിനാണ് കന്യാസ്ത്രീകളെ സ്റ്റാഫാക്കിയാല്‍ പ്രവര്‍ത്തികാനുവദിക്കില്ലെന്ന് കാണിച്ച് കത്ത് ലഭിച്ചത്. ഇതുവരെയായി ഭീഷണി സ്വരത്തില്‍ സ്‌കൂളിന് നാല് കത്തുകള്‍ ലഭിച്ചതായി സ്‌കൂള്‍ വൃത്തങ്ങള്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിട്ടുണ്ട്. സ്‌കൂളിന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ട്. ന്യുനപക്ഷ സ്ഥപാനങ്ങള്‍ക്കതിരെ ബംഗാളില്‍ അതിക്രമം നടക്കുന്നുവെന്ന വ്യാപക പരാതിക്കിടയിലാണ് ഇത്. സംഭവത്തെ ത്തുടര്‍ന്ന് കോണ്‍ഗ്രസും ബി ജെ പിയുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ന്യുനപക്ഷ സുരക്ഷ ഉറപ്പ്‌വരുത്തണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.