Connect with us

Wayanad

കുരങ്ങുപനി: സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല-പി എം ജോയി

Published

|

Last Updated

മാനന്തവാടി: കുരങ്ങ് പനി ബാധിച്ച് മരിച്ച ആദിവാസി കുടുംബങ്ങള്‍ക്കും ജനറല്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട പരിഹാര തുക (2,00,000/-രൂപ വീതം) മാസങ്ങള്‍ പിന്നിട്ടിട്ടും കൊടുക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ മരിച്ച വ്യക്തികളുടെ ആശ്രിതരോട് കാണിക്കുന്ന അവഗണനയാണെന്ന് ജനതാദള്‍-എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം. ജോയി ആരോപിച്ചു.
ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ പോലും നാളിതുവരെ കൊടുക്കാന്‍ സാധിച്ചിട്ടില്ല. ആവശ്യമായ ചികിത്സാ സംവിധാനങ്ങല്‍ പോലും നല്‍കാന്‍ സാധിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ ഇനിയും അപ്രഖ്യാപിത സമരങ്ങളുമായിട്ട് മുന്നോട്ട് പോകുമെന്നും പി.എം.ജോയി പറഞ്ഞു.
ജനതാദള്‍ എസിന്റെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എം.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുരങ്ങ് പനി ബാധിച്ച് മരിച്ച ആളുകളുടെ യഥാര്‍ഥ കണക്ക് പുറത്ത് വിടാന്‍പോലും ഗവണ്‍മെന്റ് തയ്യാറാവുന്നില്ല. രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം സര്‍ക്കാര്‍ പറയുന്നതിനേക്കാളും എത്രയോ അധികം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
കുരങ്ങ് പനി ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് 10,00,000/- രൂപ നല്‍കുക, മതിയായ ചികിത്സാ സൗകര്യം നല്‍കുക, വയനാട്ടില്‍ വൈറോളജി ലാബ് സ്ഥാപിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ പ്രസിഡണ്ട് എന്‍.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
വി.എം.വര്‍ഗ്ഗീസ്, കെ. വിശ്വനാഥന്‍, എം.ജെ. പോള്‍, സി.പി. റഹീസ്, ടി.ആര്‍. മൊയ്തു, പി. പ്രഭാകരന്‍ നായര്‍, ഫ്രാന്‍സീസ് പുന്നോലില്‍, അന്നമ്മ പൗലോസ്, ബെന്നി കുറുമ്പാലക്കാട്ട്, പി. അബ്ദുള്‍ ഗഫൂര്‍, പി.ടി. സന്തോഷ്, സ്വപ്‌ന ആന്റണി, റഹ്മത്ത് കോയ, കെ.കെ. ദാസന്‍, മടായി ലത്തീഫ്, ഒ.സി. ഷിബു, ജോസഫ് മാത്യു, മൊയ്തു പൂവ്വന്‍, സി. അയ്യപ്പന്‍, ലെനിന്‍ ജേക്കബ്, എ.എ. അശോകന്‍, ജി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കെ. കാസിം, പി. റാഷിദ്, വി.എസ്. മോഹനന്‍, നിസാര്‍ പള്ളിമുക്ക്, പി.പത്രോസ്, പി.സതീശന്‍, സി. ഹരിദാസന്‍, ജെ. ബിജു, എം.പി. ജോണ്‍, സനല്‍ ജോസ്, കെ.കെ.മുഹമ്മദ്, കെ.എന്‍. വിജയകുമാര്‍, ഇ.കെ.മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.

Latest