Connect with us

International

അഫ്ഗാനിസ്ഥാനില്‍ യു എസ് ഡ്രോണ്‍ ആക്രമണം: നിരവധി മരണം

Published

|

Last Updated

ദേര ഇസ്മാഈല്‍ ഖാന്‍: അഫ്ഗാനിസ്ഥാനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ നിരവധി പാക്കിസ്ഥാന്‍ താലിബാന്‍ താവ്രവാദികള്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് ഒന്‍പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാക്കിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമാക്കിയ ഡ്രോണ്‍ ആക്രമണ കാമ്പയിന്റെ ഭാഗമായിട്ടാണ് അക്രമണം. ദിവസങ്ങളായി ക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്ന പാക് അതിര്‍ത്തി പ്രദേശത്താണ് ഇന്നലെ അമേരിക്ക ഡ്രോണ്‍ അക്രമണം നടത്തിയത്. ഫൈറ്റര്‍ ജെറ്റുകള്‍ ഖൈബര്‍ മേഖലയിലാണ് അക്രമണം നടത്തിയത്.
നംഗാര്‍ഹര്‍ പ്രവിശ്യയിലെ നാസിയാന്‍ മേഖലയില്‍ പാക്ക് ഖൈബര്‍ മേഖലക്കരികിലെ അമേരിക്കയുടെ ഡ്രോണ്‍ അക്രമണം രണ്ട് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട തീവ്രവാദികള്‍ താലിബാനുമായും ഈ മാസം താലിബാന്‍ സഖ്യമായ ലശ്കറെ ത്വയ്യിബയുമായും ബന്ധപ്പെട്ടവരാണെന്നും അവര്‍ പറഞ്ഞു.
ഡ്രോണ്‍ അക്രമണം പാക്കിസ്ഥാനും താലിബാനുമിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്്. പരമ്പരാഗതമായി വിരോധമുള്ള ഇവര്‍ പരസ്പരം തീവ്രവാദികളെ ബദല്‍ സൈന്യമായി ഉപയോഗിക്കാറുണ്ടെന്ന് ആരോപണമുണ്ട്. അഫ്ഗാന്‍ പുതിയ പ്രസിഡന്റായി അശ്‌റഫ് ഗനി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബന്ധം അല്‍പം മെച്ചപ്പെട്ടിരുന്നു. ആഫ്ഗാനിസ്ഥാനും താലിബാനും തമ്മില്‍ സാധ്യമാകുന്ന സമാധാന ചര്‍ച്ചകളെ പിന്തുണക്കുന്നതായി പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു.

Latest