കോഴബജറ്റ് അംഗീകരിക്കാന്‍ ഉപ്പൂപ്പായോട് പറഞ്ഞാല്‍ മതി: വി എസ്

Posted on: March 23, 2015 10:20 am | Last updated: March 24, 2015 at 1:34 am
SHARE

vs achuthanandan4_artതിരുവനന്തപുരം: കെ എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നും അവതരിപ്പിച്ചുവെന്ന് പറയുന്ന കോഴ ബജറ്റ് അംഗീകരിക്കാന്‍ ഉപ്പൂപ്പായോട് പറഞ്ഞാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

ബജറ്റ് അവതരിപ്പിച്ച ദിവസം പ്രതിപക്ഷം വനിതാ എംഎല്‍എമാരോട് കാണിച്ചത് തെമ്മാടിത്തരമാണ്. ഇതിനെ മറ്റു വഴിയില്‍ നേരിടും. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി എസ് പറഞ്ഞു. സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രതിപക്ഷന്റെ നേട്ടമാണെന്നും ഇതോടെ അഞ്ച് പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷന്‍ അവസാനിച്ചുവെന്നും വി എസ് നിയമസഭക്ക് മുന്നില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.