മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Posted on: March 21, 2015 1:54 pm | Last updated: March 22, 2015 at 11:33 am
SHARE

KM-Mani-keralaകൊല്ലം: പൊതുപ്രവര്‍ത്തകരുടെ ധാര്‍മ്മികതയുടെ അന്തസ് ഉയര്‍ത്താന്‍ ധനമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി ആര്‍ മഹേഷ്. അദ്ദേഹത്തിന് ഇത് തോന്നാത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിന് എന്നും തിരുത്തല്‍ ശക്തിയായി നിലകൊണ്ട പാരമ്പര്യമാണുള്ളത്. അതിന്റെ തുടര്‍ച്ചയായാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. നിയമസഭയില്‍ മാണി സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചെന്ന് പറയാം. ഓടിച്ചിട്ട് അവതരിപ്പിക്കേണ്ട തെരുവ് നാടകമല്ല ബജറ്റെന്നും മഹേഷ് പറഞ്ഞു. എന്നാല്‍ മഹേഷിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.