ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു

Posted on: March 19, 2015 9:00 pm | Last updated: March 19, 2015 at 9:18 pm
SHARE

അബുദാബി: ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ 2015-16 വര്‍ഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയുടെ സത്യപ്രതിജ്ഞാചടങ്ങ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
പ്രസിഡന്റ് പി ബാവഹാജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പതിനഞ്ച് പേരടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. ജന. സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സി വി അബ്ദുല്‍ ഖാദര്‍ മൗലവി ഖിറാഅത്ത് നടത്തി. ട്രഷറര്‍ ശുക്കൂറലി കല്ലുങ്ങല്‍ അംഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. പുതിയ അംഗങ്ങളെ അനുമോദിച്ചുകൊണ്ട് യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയാ മാനേജര്‍ കെ കെ മൊയ്തീന്‍ കോയ, സെന്റര്‍ മുന്‍ സെക്രട്ടറിമാരായ എം പി എം റശീദ്, റസാഖ് ഒരുമനയൂര്‍, മൊയ്തുഹാജി കടന്നപ്പള്ളി, ഉസ്മാന്‍ കരപ്പാത്ത്, കെ എം സി സി നേതാക്കളായ മൊയ്തു എടയൂര്‍, അബ്ദുല്ലാ ഫാറൂഖി, സുന്നി സെന്റര്‍ പ്രസിഡന്റ് ഡോ. അബ്ദുര്‍റഹ്മാന്‍ ഒളവട്ടൂര്‍ സംസാരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സെന്റര്‍ മുതിര്‍ന്ന അംഗം സെയ്തലവി ഹാജി കൊടിഞ്ഞിക്ക് സെന്റര്‍ ഉപഹാരവും ബെനിഫിറ്റ് സ്‌കീം സര്‍ട്ടിഫിക്കറ്റും നല്‍കി.
രണ്ട് ദിവസം മുമ്പ് അബുദാബിയില്‍ വെച്ച് നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി മാതൃകകാട്ടിയ അബ്ദുല്‍ ലത്വീഫ് കാഞ്ഞങ്ങാടിനെ പ്രത്യേകം അനുമോദിച്ചു. ഉസ്താദ് മമ്മിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയും അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.