ടുണീഷ്യയിലെ തീവ്രവാദി ആക്രമണം: ഒമ്പതു പേര്‍ പിടിയിലായി

Posted on: March 19, 2015 8:05 pm | Last updated: March 19, 2015 at 8:05 pm
SHARE

tunisiaടുണിസ്: ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിലെ ബാര്‍ഡോ മ്യൂസിയത്തിലുണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പതു പേര്‍ പിടിയിലായി. പിടിയിലായവരില്‍ നാലു പേര്‍ക്ക് ആക്രമണവുമായി നേരിട്ടു ബന്ധമുണ്ടെന്നു മറ്റു അഞ്ചു പേര്‍ കേസില്‍ സംശയിക്കപ്പെടുന്നവരാണന്നും ടുണീഷ്യന്‍ പ്രസിഡന്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ബുധനാഴ്ച ബാര്‍ഡോ മ്യൂസിയത്തില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ 20 വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 23 പേരാണു കൊല്ലപ്പെട്ടത്. സ്‌പെയിന്‍, ഇറ്റലി, പോളണ്ട്്, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകളാണു കൊല്ലപ്പെട്ടത്.