Connect with us

Malappuram

നഗരസഭ 150-ാം വാര്‍ഷികാഘോഷത്തിന് ഏപ്രില്‍ നാലിന് തുടക്കമാകും

Published

|

Last Updated

പാലക്കാട്: പാലക്കാട് നഗരസഭയുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികള്‍ക്ക് ഏപ്രില്‍ നാലിന് തുടക്കം കുറിക്കുമെന്ന് ചെയര്‍മാന്‍ പി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന ഉദ്ഘാടന പരിപാടികള്‍ കോട്ടമൈതാനത്താണ് നടത്തുന്നത്. ഏപ്രില്‍ ഒന്നിന് വൈകീട്ട് വിക്ടോറിയ കോളജ് പരിസരത്ത് നിന്നാരംഭിക്കുന്ന വിളംബര ഘോഷയാത്ര കോട്ടമൈതാനത്ത് സമാപിക്കും.
ഏപ്രില്‍ നാലിന് വൈകീട്ട് ആറിന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റിമി ടോമി നയിക്കുന്ന ഗാനമേളയുണ്ടായിരിക്കും. അഞ്ചിന് രാവിലെ പത്തിന് നഗരഭരണം സ്വാതന്ത്യത്തിന് മുന്‍പും പിന്‍പും വിഷയത്തില്‍ ചരിത്രസെമിനാര്‍ ഉണ്ടായിരിക്കും. വൈകീട്ട് ആറിന് കോട്ടമൈതാനത്ത് നടക്കുന്ന രണ്ടാംദിന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഷ്യാനൈറ്റ് കോമഡി ഷോ ഉണ്ടായിരിക്കും. ആറിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ കലാപരിപാടികളുണ്ടിയിരിക്കും.
മൂന്നാംദിന സമ്മേളനം മുന്‍കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലക്ഷ്മി ഗോപാലസ്വാമിയും സുകന്യയും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ ഉണ്ടായിരിക്കും.
ഏഴിന് രാവിലെ പത്തിന് ഹോട്ടല്‍ ഗസാലയില്‍ നഗരഭാഷയില്‍ വന്ന രൂപാന്തരങ്ങള്‍ വിഷയത്തില്‍ ഭാഷ സെമിനാര്‍ നടക്കും. വൈകീട്ട് ആറരക്ക് തൈക്കുടം ബ്രിഡ്ജ് ലൈവ് ഉണ്ടായിരിക്കും. ഏട്ടിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ കൗണ്‍സിലര്‍മാര്‍, മുന്‍ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ ഭാരവാഹികളുടെ കുടുംബസംഗമം നടക്കും.
വൈകീട്ട് ആറരക്ക് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ഉണ്ടായിരിക്കും. ഒമ്പതിന് രാവിലെ പത്തിന് ടൗണ്‍ഹാളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പ്രബന്ധ, പ്രസംഗ ക്വിസ് മത്സരങ്ങളുണ്ടായിരിക്കും. ആറാം ദിവസ സമ്മേളനം പിന്നോക്കക്ഷേമ ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളുണ്ടായിരിക്കും.
പത്തിന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് താരസന്ധ്യഉണ്ടായിരിക്കും.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സുന്ദരം കോളനിയില്‍ 64 വീടുകളുള്ള ഫാളാറ്റിന്റെ നിര്‍മാണം, കല്‍മണ്ഡപം, ഒലവക്കോട് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം, ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം തുടങ്ങിയവ നടക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു 1865 ലെ മദ്രാസ് ടൗണ്‍ ഇംപ്രൂവ്‌മെന്റ് ആക്ട് അനുസരിച്ച് 1866 ആഗസ്റ്റ് ഒന്നിന് പാലക്കാട് നഗരസഭ രൂപീകൃതമായത്. 1947-ല്‍ രണ്ടാം ഗ്രേഡ് ആയും 1955 ല്‍ ഒന്നാംഗ്രേഡ് ആയും ഉയര്‍ത്തപ്പെട്ടു. ആദ്യ കാലഘട്ടങ്ങളില്‍ അസി.
കലക്ടര്‍മാരായിരുന്ന നഗരസഭ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. സി ഡബ്യൂ ഡാന്‍സ്, വി എ ബ്രോഡിക്, ജി അണ്ടഫ്രുഡ്, എന്‍ എസ് ബ്രോഡ് എന്നിവരാണ് ഭരണസാരഥ്യം വഹിച്ചിരുന്നത്. ആദ്യത്തെ നോമിനേറ്റഡ് ചെയര്‍മാന്‍ റാവുബഹദുര്‍ പി ഐ ചിന്നസ്വാമി പിള്ളെയാണ്.
റാവു ബഹദൂര്‍ ആര്‍ ശേഖരമേനോനാണ് തിരെഞ്ഞടുക്കപ്പെട്ട ആദ്യത്തെ ചെയര്‍മാന്‍. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി കൃഷ്ണകുമാര്‍, സ്വാഗതസംഘം ട്രഷറര്‍ എം സഹീദ, കെ ഭവദാസ്, എ അബ്ദുള്‍ഖുദ്ദൂസ് എന്നിവര്‍ പങ്കെടുത്തു.

Latest