ഇഎംഎസ് ദിനാചരണ ചടങ്ങില്‍ വി എസിനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല

Posted on: March 19, 2015 9:16 am | Last updated: March 20, 2015 at 12:00 am
SHARE

vs

തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച ഇഎംഎസ് ദിനാചരണ ചടങ്ങില്‍ വിഎസിന്റെ പ്രസംഗം ഒഴിവാക്കി. നിയമസഭയ്ക്ക് മുന്നില്‍ നടന്ന ഇഎംഎസ് അനുസ്മരണ ചടങ്ങില്‍ വിഎസിനെ പ്രസംഗിപ്പിക്കാതെയാണ് ചടങ്ങ് അവസാനിച്ചത്. വി എസും പാര്‍ട്ടി സെക്രട്ടറിയും സംസാരിക്കുകയായിരുന്നു വര്‍ഷങ്ങളായുള്ള പതിവ്. എന്നാല്‍ ഇത്തവണ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് പ്രസംഗിച്ചത്.

പിണറായി വിജയനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സമ്മേളനത്തിന് ശേഷം വി എസ് ആദ്യമായാണ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത്. പിണറായിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും ആദ്യമായാണ്. പിണറായിയും ബേബിയും ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളും സംസാരിച്ചിട്ടില്ലെന്നും പരിപാടി പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് കൊണ്ടാണ് വി എസിനെ പ്രസംഗിപ്പിക്കാതിരുന്നതെന്നുമാണ് വിശദീകരണം.