ദേശീയപാതയോരത്ത് കുന്നിടിക്കലും വയല്‍ നികത്തലും

Posted on: March 18, 2015 9:41 am | Last updated: March 18, 2015 at 9:41 am
SHARE

താമരശ്ശേരി: കോഴിക്കോട് ബംഗളൂരു ദേശീയപാതയോരത്ത് മലപുറം യു പി സ്‌കൂളിനും എലോക്കരക്കും ഇടയില്‍ കോണ്‍വെന്റിനോട് ചേര്‍ന്ന് കുന്നിടിക്കലും വയല്‍ നികത്തലും. ഈങ്ങാപ്പുഴ വില്ലേജോഫീസിന്റെ വിളിപ്പാടകലെയാണ് അധികൃതരുടെ ഒത്താശയോടെ കുന്നിടിച്ച് വയല്‍ നികത്തുന്നത്. കോണ്‍വെറ്റിനോട് ചേര്‍ന്നുള്ള കുന്നാണ് ഇടിച്ച് നിരത്തുന്നത്. ഇതിന്റെ മറുവശത്ത് കൃഷിയുള്ള വയലിനോട് ചേര്‍ന്നാണ് കെട്ടി ഉയര്‍ത്തി മണ്ണിട്ട് നികത്തുന്നത്.
കൃഷിയോഗ്യമായ വയല്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് മണ്ണിട്ട് നികത്താനായി ഇരുവശവും കെട്ടി ഉയര്‍ത്തിയത്. ഇതിനോട് ചേര്‍ന്ന് വാഴയും പച്ചക്കറികളും വിളയുന്ന വയലാണ്. ഇവിടെ മണ്ണിട്ട് നികത്തുന്നതോടെ സമീപത്തെ കൃഷിഭൂമികളും കൃഷിയോഗ്യമല്ലാതാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.