ഹജ്ജ് 2015: വളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു

Posted on: March 18, 2015 12:30 am | Last updated: March 19, 2015 at 12:37 am
SHARE

കോഴിക്കോട്: 2015 ലെ ഹജ്ജിന് മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് വളണ്ടിയര്‍മാരായി പോകാന്‍ തയ്യാറുള്ള നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 27 നകം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം ജില്ല, പിന്‍: 673647 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദാംശങ്ങള്‍ ംംം.സലൃമഹമവമഷ രീാാശേേലല. ീൃഴ, ംംം.വമഷരീാാശേേ ലല.രീാ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.