Connect with us

Kerala

തടസമില്ലാത്ത ഇന്റര്‍നെറ്റ് ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ കേരള യാഥാര്‍ഥ്യമാക്കാനും നിര്‍മ്മാണ മേഖലയിലെ അവശ്യവസ്തുക്കള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കാതിരിക്കാനും ജില്ലാ കലക്ടര്‍മാരുടെ ക്രിയാത്മക ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ കലക്ടര്‍മാരുമായുളള വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ്്. മൊബൈല്‍ ടവറുകള്‍ക്ക് ഭൂമി ലഭ്യമാക്കുക, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ സൗകര്യമൊരുക്കുക തുടങ്ങിയവക്കും കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യത ധാരാളമായിട്ടുണ്ടെങ്കിലും തടസ്സമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നില്ല. ഇത് പരിഹരിക്കുകയാണ് പ്രധാനം. ഇതിനുളള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കലക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുളള ഡിജിറ്റല്‍ ടെലികോം കമ്മിറ്റി കൃത്യമായി യോഗം ചേരണം. കമ്മിറ്റിയുടെ പരിഗണനയിലുളള വിഷയങ്ങളില്‍ അടിയന്തര തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണമേഖലയിലെ തൊഴിലാളി സംഘടനകള്‍ സമരത്തിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായം, ആഭ്യന്തരം, റവന്യൂ തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമര തീരുമാനം പിന്‍വലിക്കാമെന്ന് ധാരണയായിട്ടുണ്ട്.

Latest