കേരള നിയമസഭയില്‍ എന്താണു നടക്കുന്നതെന്ന് സുപ്രീംകോടതി

Posted on: March 13, 2015 8:56 pm | Last updated: March 13, 2015 at 8:56 pm
SHARE

supreme courtന്യൂഡല്‍ഹി; കേരള നിയമസഭയില്‍ എന്താണു നടക്കുന്നതെന്നും നിയമസഭയിലെ കൈയാങ്കളി ദൃശ്യം ടിവിയില്‍ കണ്ടെന്നും സുപ്രീംകോടതി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവാണു നിരീക്ഷണം നടത്തിയത്. വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കു തയാറാകാതിരുന്ന കോടതി ഹര്‍ത്താല്‍ നിരോധിക്കുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും നിരീക്ഷിച്ചു.