ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ യു എന്‍ അന്വേഷിക്കില്ല: സിരിസേന

Posted on: March 13, 2015 5:51 am | Last updated: March 12, 2015 at 11:51 pm
SHARE

കൊളംബോ: 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനിടെ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം ഇല്ലെന്നും ഇത് ശ്രീലങ്ക തന്നെ നേരിട്ട് നിര്‍വഹിക്കുമെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന. ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തുമെന്ന വാദത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ അവരുമായി അന്വേഷണത്തില്‍ കൂടിയാലോചന നടത്തുമെന്നും സിരിസേന വ്യക്തമാക്കി. യുദ്ധത്തിന്റെ അവസാന കാലഘട്ടത്തില്‍ വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങളാണ് മഹിന്ദ രജപക്‌സെയുടെ നേതൃത്വത്തില്‍ അരങ്ങേറിയതെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടികളും സ്ത്രീകളും വ്യാപകമായി ആക്രമണത്തിനിരയാകുന്ന വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു.