Connect with us

Gulf

ലുലു വാക്ക് ഫോര്‍ വെല്‍നസില്‍ ആയിരങ്ങള്‍ പങ്കെടുക്കും

Published

|

Last Updated

ദുബൈ: ലുലു വാക്ക് ഫോര്‍ വെല്‍നസ് (ആരോഗ്യത്തിന് നടത്തം) എന്ന പേരിലുള്ള കൂട്ട നടത്തം 13 (വെള്ളി)ന് രാവിലെ എട്ടിന് സഅബീല്‍ പാര്‍ക്കില്‍ നടക്കുമെന്ന് ലുലു കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ വി നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമേഹ രോഗത്തിനെതിരെ ബോധവത്കരണം ലക്ഷ്യമാക്കിയാണ് ലുലു വാക്ക് ഫോര്‍ വെല്‍നസ് സംഘടിപ്പിച്ചുവരുന്നത്. റാശിദ് സെന്റര്‍ ഫോര്‍ ഡിസേബ്ള്‍ഡിന് വേണ്ടിയുള്ള ധന ശേഖരണാര്‍ഥമാണ് കൂട്ടനടത്തം സംഘടിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് 14,000 പേര്‍ പങ്കെടുക്കും. അബുദാബിയില്‍ നിന്ന് 3,000ത്തോളം പേരും അല്‍ ഐനില്‍ നിന്ന് ആയിരത്തോളം പേരും, ദുബൈയില്‍ നിന്ന് 10,000ത്തോളം പേരും പങ്കെടുക്കും. പങ്കെടുക്കുന്ന ഓരോ ആളും 10 ദിര്‍ഹമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ലുലു റാശിദ് സെന്ററിന് നല്‍കും. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 10,000 പേര്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം 25,000പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു മാസം മുമ്പ് രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് സഅബീല്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് കൂട്ട നടത്തത്തില്‍ പങ്കുചേരാന്‍ കഴിയും. അവിടെ എത്തുന്നവര്‍ക്ക് പ്രത്യേക ആരോഗ്യ പരിശോധന സൗജന്യമായിരിക്കും.
ലുലു ഗ്രൂപ്പിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് കൂട്ടനടത്തം. നന്ദകുമാര്‍ പറഞ്ഞു. ലുലു ഗ്രൂപ്പ് റീജ്യനല്‍ ഡയറക്ടര്‍മാരായ ജെയിംസ് കെ വര്‍ഗീസ്, അബൂബക്കര്‍, ഷാജി ജമാലുദ്ദീന്‍, റാശിദ് സെന്റര്‍ ഫോര്‍ ഡിസേബ്ള്‍ഡ് മീഡിയ അഡൈ്വസര്‍ അബ്ദുര്‍റഹ്മാന്‍ മെഹബൂബ് പങ്കെടുത്തു.

Latest