Connect with us

International

ഇറാഖില്‍ സൈന്യം തിക്‌രീത്തിനോട് കുടുതല്‍ അടുത്തു

Published

|

Last Updated

ബഗ്ദാദ്: തിക്‌രീത്തിനടുത്തുള്ള ജില്ലയും എണ്ണ പാടങ്ങളും പിടിച്ചെടുത്ത് ഇറാഖ് സേന തിക്‌രീത്തിനോട് കൂടുതല്‍ അടുത്തു. തുടര്‍ന്ന് ഇസില്‍ നിയന്ത്രിത പ്രദേശത്തിലൂടെ മുന്നേറാന്‍ ശ്രമിച്ച സേനക്ക് ഇസില്‍ തീവ്രവാദികളില്‍ നിന്ന് വന്‍ ചെറുത്തു നില്‍പ്പ് നേരിടേണ്ടി വന്നതായി ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖ് വ്യോമ സേനയുടെയും സന്നദ്ധ ശിയാ പോരാളികളുടെയും പിന്തുണയോടെയാണ് ഇറാഖി സൈന്യം തിക്‌രീത്തില്‍ നിന്ന് 18 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള അല്‍ ആലം ജില്ലയില്‍ കടന്നത്. തിക്‌രീത്ത് തിരിച്ചു പിടിക്കുന്നതില്‍ നിര്‍ണായക മുന്നേറ്റമാണ് ഇത്.
കര സേനയോടൊപ്പം ടൈഗ്രിസ്, സമാറാ, സ്വലാഹുദ്ദീന്‍ പ്രവിശ്യകളില്‍ നിന്നുള്ള സംയുക്ത സൈന്യവും ഗോത്ര പോരാളികളും വിന്യസിക്കപ്പെട്ടിരുന്നു. തിക്‌രീത്തിന്റെ വടക്കു കിഴക്ക് സ്ഥിതി ചെയ്യുന്ന എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഇറാഖി സേനയും സഖ്യ കക്ഷികളും ഏറ്റെടുത്തതായും ഔദ്യോഗിക ടെലിവിഷന്‍ ഇറാഖിയ റിപ്പോര്‍ട്ട് ചെയ്തു.
പക്ഷേ സര്‍ക്കാര്‍ സേനയെ ആശയക്കുഴപ്പത്തിലാക്കുവാനും അക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുവാനും വേണ്ടി അല്‍ ആലം നിയന്ത്രിച്ചിരുന്ന ഇസില്‍ പോരാളികള്‍ ചില എണ്ണക്കിണറുകള്‍ക്ക് ഹെലികോപ്റ്റര്‍ മുഖേനെ തീയിട്ടിരുന്നു. ഇസില്‍ പോരാളികളില്‍ സാങ്കേതിക വിദഗ്ധരുടെ അഭാവമനുഭവപ്പെട്ടിട്ടും എണ്ണപ്പാടങ്ങളുടെ പൂര്‍ണ നിയന്ത്രണം അവരുടെ കൈയിലായിരുന്നു.

Latest