തിക്‌രീത്തിലെ എണ്ണപ്പാടങ്ങള്‍ക്ക് ഇസില്‍ തീക്കൊടുത്തു

Posted on: March 6, 2015 5:37 am | Last updated: March 5, 2015 at 11:37 pm
SHARE

ബഗ്ദാദ്: തിക്‌രീത്തിന്റെ കിഴക്കന്‍ നഗരമായ അജിലില്‍ ഇസില്‍ തീവ്രവാദികള്‍ എണ്ണക്കിണറുകള്‍ക്ക് തീക്കൊടുത്തു. ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം ശക്തിപ്പെട്ടതോടെ ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണക്കിണറുകള്‍ക്ക് തീവ്രവാദികള്‍ തീ കൊടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധാനാഴ്ച വൈകുന്നേരം മുതല്‍ എണ്ണക്കിണറുകളില്‍ നിന്ന് കറുത്ത പുക ഉയരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നേരത്തെ ഇവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി എണ്ണക്കിണറുകളില്‍ നിന്ന് ദിനംപ്രതി ലക്ഷക്കണക്കിന് ബാരല്‍ എണ്ണ തീവ്രവാദികള്‍ കൊള്ളയടിച്ചിരുന്നു. ഇരുദിശകളിലൂടെ ഇറാഖ് സൈന്യം ഇപ്പോള്‍ ഇസിലിനെതിരെ ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ റോഡ് സൈഡുകളില്‍ തീവ്രവാദികള്‍ സ്ഥാപിച്ച ബോംബുകള്‍ മൂലം പലപ്പോഴും മുന്നേറ്റം മന്ദഗതിയിലാകുന്നതായും സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.