ബിബിസി ചാനലിന്റെ വിവാദ അഭിമുഖം യൂട്യൂബില്‍നിന്നു പിന്‍വലിച്ചു

Posted on: March 5, 2015 6:59 pm | Last updated: March 5, 2015 at 6:59 pm
SHARE

bbcന്യൂഡല്‍ഹി: ബിബിസി ചാനലിന്റെ വിവാദമായ ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതിയുമായുള്ള അഭിമുഖം യൂട്യൂബില്‍നിന്നു പിന്‍വലിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ‘ഇന്ത്യാസ് ഡോട്ടര്‍ ദ സ്‌റ്റോറി ഓഫ് ജ്യോതി സിംഗ്’ എന്ന പേരിലുള്ള ഡോക്യുമെന്ററി യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം യൂട്യൂബില്‍നിന്ന് അഭിമുഖം പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍, ബിബിസി ബ്രിട്ടണിലാണ് ഇതു സംപ്രേക്ഷണം ചെയ്തിരുന്നത്. ബിബിസിയുടെ ഔദ്യോഗിക ചാനല്‍ വഴിയല്ല ഈ ഡോക്യുമെന്ററി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. കേറ്റ് വീവന്‍ എന്ന പ്രൊഫൈലിലാണു വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

ബിബിസി ഫോര്‍ ചാനലില്‍ ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിരുന്നു.