നഗരിയില്‍ പ്രവര്‍ത്തകരുടെ സൗജന്യ സര്‍ബത്ത് വിതരണം

Posted on: March 1, 2015 7:35 pm | Last updated: March 2, 2015 at 10:36 am
SHARE

sys logoതാജുല്‍ ഉലമാ നഗര്‍: സമ്മേളന നഗരിയിലെ നന്നാരി സര്‍ബത്ത് വിതരണം പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നു.
ചെറുശോല പാറമ്മല്‍ യൂനിറ്റ് എസ് വൈ എസ് കമ്മിറ്റിയാണ് മൂവായിരം സ്ഥിരം പ്രതിനിധികള്‍ക്കും സമ്മേളനം ശ്രവിക്കാനെത്തുന്ന ആയിരങ്ങള്‍ക്കും നഗരിയില്‍ സൗജന്യമായി നന്നാരി സര്‍ബത്ത് വിതരണം നടത്തിയത് സ്വഫ്‌വ റാലി തുടങ്ങിയ ദിനം മുതല്‍ ആരംഭിച്ചതാണ് സര്‍ബത്ത് വിതരണം. 200മില്ലി യുടെ സര്‍ബത്ത് കുപ്പിയാണ് ഓരോ അംഗത്തിനും പ്രവര്‍ത്തകര്‍ നല്‍കിയത്.
തുടര്‍ന്ന് ആവശ്യമുള്ളവര്‍ക്ക് ഇതെ കുപ്പിയില്‍ വീണ്ടും നിറച്ച് നല്‍കി ദാഹം തീര്‍ത്തു. കമ്പനിയില്‍ നിന്നും ഇറക്കിയാണ് ആദ്യവിതരണം. സ്വഫ്‌വ റാലി നടന്ന ദിവസം 3000 ബോട്ടില്‍ സര്‍ബത്താണ് സ്വഫ് വ അംഗങ്ങള്‍ക്ക് മാത്രം നല്‍കിയത്. ഇന്നലെ നഗരിയില്‍ 3500 ബോട്ടിലുകള്‍ നല്‍കി. ഇതിന് പുറമെ ആവശ്യക്കാര്‍ക്ക് ഗ്ലാസുകളില്‍ പകര്‍ന്നും നല്‍കുന്നുണ്ട്. രണ്ടരലക്ഷം രൂപയുടെ സര്‍ബത്ത് ഇതിനകം വിതരണം നടത്തി.
ചിറക്കല്‍ യൂനിറ്റ് കമ്മിറ്റിയുടെ സഹകരണവും ഇവര്‍ക്കുണ്ട്. ചെറുശ്ശോല സുലൈമാന്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍, ഹംസ ഹാജി, സി അന്‍വര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സര്‍ബത്ത് വിതരണം നടന്നത്.