ബഹുജനങ്ങള്‍ക്കായി മുസ്ലിം ജമാഅത്ത് എന്ന പേരില്‍ സംഘടന പ്രഖ്യാപിച്ചു

Posted on: March 1, 2015 10:08 pm | Last updated: March 2, 2015 at 10:30 pm
SHARE

usthad and sulaiman musliyar

താജുല്‍ ഉലമ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ ബഹുജനങ്ങള്‍ക്കായി പുതിയ സംഘടന പിറന്നു. മുസ്ലിം ജമാഅത്ത് എന്ന പേരിലുള്ള സംഘടന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ കാന്തപുരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ സംഘടനക്ക് കീഴില്‍ അണിനിരത്തുമെന്ന് കാന്തപുരം വ്യക്തമാക്കി. പ്രൊഫഷണല്‍, വ്യാപാരി വ്യവസായി, തൊഴിലാളി, കടല്‍ തൊഴിലാളി, തോട്ടം തൊഴിലാളി, അന്ധ ബധിര മൂക സഹോദരങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങളെയും വ്യവസ്ഥാപിതമായി സംഘടിപ്പിക്കാനും എസ് വൈ എസ് പദ്ധതിയിട്ടുണ്ട്.