Connect with us

Ongoing News

സ്ഥാപനങ്ങള്‍ സംഘടനക്ക് കീഴില്‍ ഏകീകരിക്കണം: കാന്തപുരം

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: സ്ഥാപനങ്ങളടെയും സംഘടനയുടെയും ഏകീകരണം ആവശ്യമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഉമര്‍ഖാസി സ്‌ക്വയറില്‍ സ്ഥാപന മേധാവികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയിരുന്നു അദ്ദേഹം. സ്ഥാപനവും സംഘനടയും ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. സുന്നീ ആശയങ്ങളില്‍ വരുംതലമുറയെ ഉറപ്പിച്ച് നിര്‍ത്താനുള്ള വലിയ ഘടകമാണ് സ്ഥാപനങ്ങള്‍. സംഘടനയുടെ ബന്ധത്തിലൂടെ മാത്രമെ ഇതിന് സാധ്യമാകൂ. എതിരാളികള്‍ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി സത്യത്തിനെതിര് പ്രചരിപ്പികയാണ്. സുന്നി സംഘടനയും സ്ഥാപനങ്ങളും ആരേയും അധിക്ഷേപിക്കാനല്ല സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി എം എസ് തങ്ങള്‍ ബ്രാലം പ്രാര്‍ഥന നടത്തി. മുസ്്‌ലിം വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടിയും, സ്ഥാപനങ്ങളുടെ ദൗത്യം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാരും അവതരിപ്പിച്ചു. ഹംസ മുസ്്‌ലിയാര്‍ മഞ്ഞപ്പറ്റ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വടശ്ശേരി ഹസ്സന്‍ മുസ്്‌ലിയാര്‍ തുടങ്ങിയവര്‍ സംമ്പന്ധിച്ചു.

Latest