Connect with us

Kerala

പിഴച്ചവാദങ്ങള്‍ തകര്‍ന്നത് പണ്ഡിതന്‍മാരുടെ ഇടപെടല്‍ കാരണം

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: വഴിപിഴച്ച ചിന്തകള്‍ തലഉയര്‍ത്തിയപ്പോഴെല്ലാം അതിനെതിരെ പണ്ഡിതര്‍ രംഗത്ത് വന്നതാണ് മുസ്്‌ലിം സമൂഹത്തിന്റെ ചരിത്രമെന്ന് എ പി മുഹമ്മദ് മുസ്്‌ലിയാര്‍. അസ്വിറാത്വുല്‍ മുസ്തഖീം സെഷനില്‍ ഇമാം അബുല്‍ ഹസനുല്‍ അശ്അരി എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇദ്ദേഹം മുഅ്തസില വിഭാഗത്തിന്റെ വിശ്വാസത്തിനെതിരെ രംഗത്തെത്തി. ഏറ്റവും വലിയസംവാദവും ഖണ്ഠനങ്ങളും ഈ രംഗത്ത് അദ്ദേഹം നടത്തി. ശക്തമായ പ്രവര്‍ത്തന ഫലമായി പിഴച്ച വാദങ്ങള്‍ തകര്‍ന്നു. മുഅ്തസിലിയാ വിഭാഗങ്ങളുടെ പിഴച്ചവദങ്ങളാണ് ഇന്ന് ജമാഅത്തെ ഇസ്്‌ലാമി അവതരിപ്പിക്കുന്നത്. ഖവാരിജുകള്‍ നശിച്ചാലും അവരുടെ പിഴച്ച വാദങ്ങള്‍ നിലനിര്‍ത്തുന്നതിലാണ് ജമാഅത്തെ ഇസ്്‌ലാമിയുടെ താത്പര്യം. അശ്അരി ഇമാമിന്റെ ഇടപെടല്‍ കാരണം സത്യം മനസ്സിലാക്കിയ ജനം ഖവാരിജുകളെ ബഹിഷ്‌കരിക്കാന്‍ തയ്യാറായി. സുന്നി പ്രസ്ഥാനത്തിന്റെ നേട്ടവും പിഴച്ചവാദക്കാര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണെന്ന് അദ്ദേഹം പറഞ്ഞു.

Latest